'പിന്നോക്ക വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കിയത് ബിജെപി'
1373496
Sunday, November 26, 2023 2:55 AM IST
കൊച്ചി: പിന്നോക്ക വിഭാഗങ്ങള്‍ക്ക് അധികാരത്തിലും രാഷ്ട്രീയത്തിലും അര്‍ഹമായ സ്ഥാനം നല്‍കിയത് ബിജെപി മാത്രമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു. അറുപതു വര്‍ഷത്തിലധികം രാജ്യം ഭരിച്ചവര്‍ അപ്പോഴൊന്നും ജാതി സെന്‍സസ് നടപ്പിലാക്കാതെ ഇപ്പോള്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനായി ജാതിവാദം മുന്നോട്ടുവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒബിസി മോര്‍ച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ ഓഫീസില്‍ നടന്ന യോഗത്തില്‍ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധന് അധ്യക്ഷത വഹിച്ചു.