മാല മോഷ്ടിച്ച കേസ് പ്രതിക്ക് രണ്ടരവർഷം തടവ്
1373494
Sunday, November 26, 2023 2:55 AM IST
പറവൂർ: വഴിയാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ പ്രതി മണ്ണന്തല തിരുവാത്ര ചാടിക്കേടത്ത് അലി(42) യെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 1 മജിസ്ട്രേറ്റ് ആർ. പ്രലിൻ രണ്ടര വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചു. 2021 ഡിസംബർ 31 രാത്രിയിലായിരുന്നു സംഭവം.
വള്ളുവള്ളി അത്താണി റോഡിൽ വച്ച് താന്നിക്കൽ സദാനന്ദന്റെ ഭാര്യ സുകുമാരി ( 67)യുടെ ആറ് ഗ്രാമോളം തൂക്കമുള്ള മാലയുടെ ഒരു ഭാഗമാണ് ഇയാൾ പൊട്ടിച്ചെടുത്ത ശേഷം കടന്നുകളഞ്ഞത്. പറവൂർ പൊലീസ് സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത് പി. നായർ, കെ.ജി. മുരളി എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പൊസിക്യൂഷനു വേണ്ടി ലെനിൻ പി. സുകുമാരൻ ഹാജരായി.