മൂഴിക്കുളം ക്ഷേത്രത്തിൽ പ്രബന്ധക്കൂത്ത് തുടങ്ങി
1373493
Sunday, November 26, 2023 2:55 AM IST
നെടുമ്പാശേരി: മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തിൽ ആരംഭിച്ച 22 ദിവസത്തെ കൂത്തുത്സവത്തിൽ പ്രബന്ധം കൂത്ത് തുടങ്ങി. പ്രബന്ധക്കൂത്തിൽ അമ്മന്നൂർ കുട്ടൻ ചാക്യാർ, അമ്മന്നൂർ രജനീഷ് ചാക്യാർ എന്നിവർ രംഗത്തെത്തി. തുടർന്ന് വാക്കുമായി അരങ്ങത്തു വരുന്നത് കൂത്ത്-കൂടിയാട്ട രംഗത്തെ ശ്രദ്ധേയനായ യുവകലാകാരൻ അമ്മന്നൂർ മാധവ് ചാക്യാരാണ്.
തിങ്കൾ മുതൽ ഡിസംബർ ഏഴ് വരെ വൈകിട്ട് 6.30ന് കിരാതം സമ്പൂർണം ക്ഷേത്ര കൂത്തമ്പലത്തിൽ മാധവ് അവതരിപ്പിക്കും. കൂത്തുത്സവം ഏഴിന് സമാപിക്കും.