ഭാരതമാത നിയമ കലാലയത്തില്‍ എന്‍സിസി യൂണിറ്റ്
1373492
Sunday, November 26, 2023 2:55 AM IST
ആലുവ: കേരളത്തിലെ ലോ കോളജുകളിലെ ആദ്യ എന്‍സിസി യൂണിറ്റ് ചൂണ്ടി ഭാരതമാത നിയമ കലാലയത്തില്‍ ആരംഭിച്ചു. 22 കേരള ബെറ്റാലിയന് കമാൻഡിംഗ് ഓഫീസര്‍ കേണല്‍ വിക്രാന്ത് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മൂന്നാം വര്‍ഷ എല്‍എല്‍ബി കോഴ്സിന്റെ വിദ്യാരംഭം എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്തു.
കോളജ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പൽ ഡോ.സെലിന് ഏബ്രഹാം, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോമിഷ് വട്ടക്കര, വൈസ് പ്രിന്‍സിപ്പൽ പ്രമോദ് പാര്ഥന്, മൂന്നാംവര്‍ഷ വിദ്യാര്‍ഥി റോഷ്ന ജെറോം എന്നിവര്‍ പ്രസംഗിച്ചു.