ലയൺസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷം
1373491
Sunday, November 26, 2023 2:55 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ലയൺസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ തുടങ്ങി. ക്ലബ് പ്രസിഡന്റ് എം.ഐ. ആൻഡ്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കെ. ബാബു എംഎൽഎ കൃത്രിമ കാൽ വിതരണം നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് വീൽചെയറുകളുടെ വിതരണം നടത്തി. സ്ഥിരംസമിതി അധ്യക്ഷൻ സി.എ. ബെന്നി, കൗൺസിലർ രാധിക വർമ, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ടി.പി. സജി, ട്രഷറർ പീറ്റർ സെബാസ്റ്റ്യൻ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോർജ് സാജു തുടങ്ങിയവർ പ്രസംഗിച്ചു.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1,000 പേർക്ക് സൗജന്യ ഡയാലിസിസ് നടത്തും. കാൻസർ ബാധിതരായ കുട്ടികൾക്കുള്ള ചികിത്സാ പദ്ധതി, സൗജന്യ നിരക്കിലുള്ള തിമിര ശസ്ത്രക്രിയ, ചികിത്സാ - രക്തദാന ക്യാമ്പുകൾ തുടങ്ങി നിരവധി പരിപാടികൾ സുവർണ ജൂബിലി വർഷത്തിൽ നടത്തുന്നുണ്ട്.