കരിങ്ങാച്ചിറ കത്തീഡ്രലിൽ തമുക്ക് പെരുന്നാൾ ഡിസംബർ 1ന് തുടങ്ങും
1373490
Sunday, November 26, 2023 2:55 AM IST
തൃപ്പൂണിത്തുറ: ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ തമുക്ക് പെരുന്നാൾ ഡിസംബർ 1ന് തുടങ്ങും. 1ന് രാവിലെ 8ന് ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും.
പ്രധാന പെരുന്നാൾ ദിവസമായ 3ന് രാവിലെ 6.30ന് കുർബാന, 8.30ന് ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. വൈകിട്ട് 6ന് സന്ധ്യാ പ്രാർഥന, 7ന് ചിത്രപ്പുഴ കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം, ആശീർവാദം. കോതമംഗലം പള്ളിയിൽ കബറടങ്ങിട്ടുള്ള വിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓർമയാണ് പെരുന്നാൾ ആഘോഷം.
വൃശ്ചികം ഇരുപത് പെരുന്നാളിനും തമുക്കു നേർച്ചയ്ക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരിമാരായ ഫാ. സാംസൻ മേലോത്ത്, ഫാ. ഗ്രിഗർ കൊള്ളിനൂർ, ഫാ. ഷൈജു പഴംമ്പിള്ളിൽ എന്നിവർ അറിയിച്ചു.