ഇന്റർ സ്കൂൾ കൾച്ചറൽ ഫെസ്റ്റ് 29 മുതൽ
1373488
Sunday, November 26, 2023 2:55 AM IST
കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് അസോസിയേഷന്റെ ഒരു വർഷം നീളുന്ന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി 29 മുതൽ രണ്ടു വരെ ഇന്റർ സ്കൂൾ കൾച്ചറൽ ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
29ന് രാവിലെ 10.30 ന് ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിക്കും. കോളജ് അസോസിയേഷൻ ചെയർമാൻ മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സംവിധായകൻ കെ.എം. കമൽ ആമുഖ പ്രഭാഷണം നടത്തും.
മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിത ജോർജ്, മരിയ സിജു എന്നിവർ പ്രസംഗിക്കും. 26 മുതൽ 31 വരെ സംസ്ഥാനത്തെ മുൻനിര പ്രൊഫഷണൽ കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന് സംഘടിപ്പിച്ചിട്ടുണ്ടെന്ന് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് പറഞ്ഞു.
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.പി. ബാബു, എംഎ കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എം.എ. എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, അടിമാലി മാർ ബസേലിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. ബെന്നി അലക്സാണ്ടർ, എംഎ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിത ജോർജ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ പ്രഫ. സണ്ണി കെ. ജോർജ് എന്നിവരും പങ്കെടുത്തു.