ഫയർ ആന്‍ഡ് റെസ്ക്യു സിവിൽ ഡിഫൻസ്
1373485
Sunday, November 26, 2023 2:55 AM IST
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജ് ഗ്രൗണ്ടിൽ നടന്ന കേരള ഫയർ ആന്‍ഡ് റെസ്ക്യു സർവീസസ് സിവിൽ ഡിഫൻസ് എറണാകുളം, ഇടുക്കി റീജിയണൽ സ്പോർട്സ് മീറ്റ് ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു.
റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത്കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, ഇടുക്കി ജില്ലാ ഫയർ ഓഫീസർ കെ.ആർ. ഷിനോയി, എം.ആർ. ശ്രീരാജ്, അനു ചന്ദ്രശേഖർ, സി.പി. ജോസ് എന്നിവർ പ്രസംഗിച്ചു.