ഗ്രന്ഥശാല മന്ദിര ഉദ്ഘാടനം
1373484
Sunday, November 26, 2023 2:54 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് നാലാം വാർഡിൽ മുളവൂർ വായനശാലപടിയിൽ പ്രവർത്തിക്കുന്ന വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു.
പഞ്ചായത്തംഗം ഇ.എം. ഷാജി അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങയളായ ബെസി എൽദോ, പി.എം. അസീസ് ലൈബ്രറി പ്രസിഡന്റ് ഒ.പി. കുര്യാക്കോസ്, സെക്രട്ടറി എ.കെ. വിജയൻ, യു.പി. വർക്കി, വി.എസ്. മുരളി, പി.ജി. പ്രദീപ് കുമാർ, കെ.എ. രാജൻ, കെ.കെ. സുമേഷ് എന്നിവർ പ്രസംഗിച്ചു.