ജില്ലാ ജയിലിന് "ഈറ്റ് റൈറ്റ് കാമ്പസ് ' സര്‍ട്ടിഫിക്കറ്റ്
1339901
Monday, October 2, 2023 1:24 AM IST
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ വകുപ്പിന്റെ കീഴിലുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ മികവിനുള്ള 'ഈറ്റ് റൈറ്റ് കാമ്പസ് ' സര്‍ട്ടിഫിക്കറ്റ് എറണാകുളം ജില്ലാ ജയിലിന് കൈമാറി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജയില്‍ സ്ഥാപനത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. ജില്ലാ ജയിലില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ വിജയകുമാര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാമിന് സര്‍ട്ടിഫിക്കറ്റ് കൈമാറി.
ജില്ലാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടും ഭക്ഷ്യ നിര്‍മാണ യൂണിറ്റ് ചാര്‍ജ് ഓഫീസറുമായ ഏലിയാസ് വര്‍ഗീസ്, ജില്ലാ ഭക്ഷ്യസുരക്ഷാ നോഡല്‍ ഓഫീസര്‍ ആദര്‍ശ് വിജയ്, ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ഒ.ജെ. തോമസ് തുടങ്ങിയവരും പങ്കെടുത്തു.