ബാറിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; മൂന്നു പേർക്ക് പരിക്ക്
1339199
Friday, September 29, 2023 2:32 AM IST
കിഴക്കമ്പലം: പള്ളിക്കരയിൽ ബാറിൽ ഇരുവിഭാങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.
ഒരാളുടെ നില ഗുരുതരമാണ്. പള്ളിക്കര കിഴക്കേ മോറക്കാല സ്വദേശികളായ ബിനോയ് (47), ജോമോൻ (42), മാത്തച്ചൻ (52) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനോയിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റു രണ്ടു പേരെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 7.30 ഓടെ മനയ്ക്കകടവ് ഹിൽ ഹൈറ്റ് ബാറിലാണ് സംഭവം. മുൻ വൈരാഗ്യത്തെതുടർന്ന് കാക്കനാട് തെങ്ങോട് സ്വദേശികളായ യുവാക്കളാണ് ആക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇവർ ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കുന്നത്തുനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.