ലോക കരാട്ടെ ചാമ്പ്യൻഷിപ്പ്: വെങ്കലവുമായി കൊച്ചുമിടുക്കികൾ
1339198
Friday, September 29, 2023 2:32 AM IST
കാക്കനാട്: ഇന്ത്യോനേഷ്യയിലെ ജർക്കാത്തായിൽ നടന്ന 10-ാമത് ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തൃക്കാക്കര ഗവ. യൂത്ത് ഹോസ്റ്റൽ ബ്രാഞ്ചിലെ വിദ്യാർഥികളായ ഗൗരി മേനോൻ, ഹൃദ്യ സനോജ്, സ്വാതി ഷൻകർ എന്നിവർ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം കരസ്ഥമാക്കി.
94 രാജ്യങ്ങളിൽനിന്നു മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഗൗരി മേനോൻ ഏഴു വയസുള്ള പെൺകുട്ടികളുടെ കത്ത വിഭാഗത്തിലും ഹൃദ്യ സനോജ് 8 -9 വയസുള്ള പെൺകുട്ടികളുടെ കുമിത്തെ വിഭാഗത്തിലും സ്വാതി ഷൻകർ 12 -13 വയസുള്ള പെൺകുട്ടികളുടെ കുമിത്തെ വിഭാഗത്തിലുമാണ് മെഡലുകൾ കരസ്ഥമാക്കിയത്.