ബോട്ടിൽനിന്ന് കാൽവഴുതി കായലിലേക്ക് വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി
1339197
Friday, September 29, 2023 2:28 AM IST
തോപ്പുംപടി: ബോട്ടിൽനിന്ന് കാൽവഴുതി കായലിലേക്ക് വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് സംഭവം.
കൊച്ചി ഹാർബറിലെ പേഴ്സീൻ ബോട്ട് തൊഴിലാളി ചെല്ലാനം സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം താമസിക്കുന്ന സേവ്യർ ജോയി എന്ന തൊഴിലാളിയാണ് ബോട്ടിൽനിന്ന് കാൽവഴുതി കായലിലേക്ക് വീണത്.
കായലിലേക്ക് വീണ ജോയിയെ കായൽ പരപ്പിൽ കാണാതായതോടെ മറ്റൊരു തൊഴിലാളിയായ ബിനു കായലിലേക്ക് ചാടുകയായിരുന്നു. കായലിലൂടെ ഒഴുകിപ്പോയ സേവ്യറിനെ ഏറെ നേരം പണിപ്പെട്ടാണ് കരയിൽ എത്തിച്ചത്.
കരയിൽ എത്തിച്ച സേവ്യറിന് പ്രാഥമിക ശുശ്രൂഷ നൽകി. എ.സി. ക്ലാരൻസ്, എ.പി. റോയ്, ബോട്ട് തൊഴിലാളികൾ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.