ദൈവദാൻ സന്യാസിനി സമൂഹത്തിന് രജതജൂബിലി
1339196
Friday, September 29, 2023 2:28 AM IST
കാഞ്ഞൂർ: ദൈവദാൻ സന്യാസിനി സമൂഹത്തിന്റെയും ആറു സന്യാസിനിമാരുടെയും രജത ജൂബിലി ആഘോഷങ്ങൾ കാഞ്ഞൂർ പുതിയേടം ദൈവദാൻ സെന്ററിൽ നടന്നു.
ഫൊറോന വികാരി റവ.ഡോ. ജോസഫ് കണിയാംപറന്പിൽ കൃതജ്ഞതാബലിയിൽ മുഖ്യകാർമികത്വം വഹിച്ചു. ദൈവദാൻ ഡയറക്ടർ റവ. ഡോ. ജോസ് ഇടശേരി വചനസന്ദേശം നൽകി.
പൊതുസമ്മേളനം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. മദർ സുപ്പീരിയർ സിസ്റ്റർ ജിജി അധ്യക്ഷത വഹിച്ചു.
കാഞ്ഞൂർ ദൈവദാൻ മദർ സുപ്പീരിയർ സിസ്റ്റർ അന്ന, സിസ്റ്റർ ജെമി എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ശുഭ, സിസ്റ്റർ ജെസി, സിസ്റ്റർ സൈനു, സിസ്റ്റർ ജെമി, സിസ്റ്റർ പ്രിയ, സിസ്റ്റർ മേരി എന്നിവരാണ് ദൈവദാൻ സന്യാസിനി സമൂഹത്തിൽ സന്യസ്തജീവിതത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയത്.