നബിദിനം ആഘോഷിച്ചു
1339193
Friday, September 29, 2023 2:28 AM IST
മൂവാറ്റുപുഴ: മസ്ജിദുകളുടെയും മദ്രസകളുടെയും നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. രണ്ടാർ മുഹയിദീൻ ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ നടന്ന നബിദിന ഘോഷയാത്ര കോട്ടപ്പുറം ഹിദായത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ സമാപിച്ചു.
രണ്ടാർ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് എം.എം. അലിയാർ, ചീഫ് ഇമാം സുഹൈൽ ബാഖവി, ജനറൽ സെക്രട്ടറി ടി.പി. അബ്ദുൾ ഖാദർ, ട്രഷറർ റഷീദ് പാറക്കൽ, മദ്രസ സദർ മുഅല്ലിം അജ്മൽ ബാഖവി, മുദരിസ് അമീൻ മൗലവി , മദ്രസ അധ്യാപകരായ മുഹമ്മദ് അൽ ഹസനി, ഹസൈനാർ മൗലവി, അലി മൗലവി, അസീസ് മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.
മുളവൂർ പൊന്നിരിക്കപ്പറന്പ് പൗരസമിതിയുടെ നേതൃത്വത്തിൽ നബിദിന റാലിക്ക് സ്വീകരണം നൽകി. മുളവൂർ പൊന്നിരിക്കപ്പറന്പ് ജംഗ്ഷനിൽ മധുര പലഹാരങ്ങളും ശീതളപാനീയങ്ങളും നൽകി സ്വീകരിച്ചു . സ്വീകരണ യോഗം വാർഡംഗം എം.എസ്. അലി ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് പി.വി. റോയി പള്ളിച്ചാൻകുടിയിൽ അധ്യക്ഷത വഹിച്ചു.
പൊന്നിരിക്കപ്പറന്പ് ദാറുസ് സലാം മസ്ജിദ് ഇമാം പി.എം. ബഷീർ ബാഖവി നബിദിന സന്ദേശം നൽകി. ഇർഷാദുൽ ഇസ്ലാം ജുമാ മസ്ജിദ് ഇമാം കെ.എ. അഷറഫ് ബാഖവി, ഹിദായത്തുൾ ഇസ്ലാം മദ്രസ അധ്യാപകൻ അബ്ദുൽ കരീം മൗലവി, എം.എം. യൂസഫ് മുളാട്ട്, ഡോ. മുനീർ പി. കരീം തുടങ്ങിയവർ എന്നിവർ പങ്കെടുത്തു.