മുത്തോലപുരം ക്ഷേത്രത്തിൽ വീണ്ടും മോഷണം
1339191
Friday, September 29, 2023 2:28 AM IST
ഇലഞ്ഞി: മുത്തോലപുരം തെക്കേമഠം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ വീണ്ടും മോഷണം. ബുധൻ രാത്രി നടന്ന മോഷണത്തിൽ ഓഫീസ് മുറിയിൽ നിന്ന് രൂപയും ക്ഷേത്രത്തിനു മുന്നിലെ ഭണ്ഡാരത്തിലെ പണവും നഷ്ടപ്പെട്ടു.
അന്പലത്തിന്റെ പ്രധാന വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. മേൽശാന്തിയുടെ മുറിയിൽ നിന്നു താക്കോലെടുത്ത് ശ്രീകോവിൽ തുറന്നു മോഷണശ്രമം നടത്തി. ശ്രീകോവിലിൽ ആഭരണങ്ങൾ ഇല്ലായിരുന്നു.
ഓഫീസിന്റെയും അനുബന്ധ മുറികളുടെയും പൂട്ടു തകർത്തിട്ടുണ്ട്. പൂട്ട് പൊളിക്കാനായി ഉപയോഗിച്ച പാര ക്ഷേത്രത്തിനു സമീപത്തു നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂത്താട്ടുകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 10 ന് നടന്ന മോഷണത്തിൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന 20 ഗ്രാം സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. വെള്ളി ആഭരണങ്ങൾ അലമാരയിൽ ഉണ്ടായിരുന്നെങ്കിലും കൊണ്ടു പോയില്ല.