ലോക ഹൃദയദിനം മെട്രോ സ്റ്റേഷനുകളില്‍ എഇഡി മെഷീനുകള്‍
1339187
Friday, September 29, 2023 2:13 AM IST
കൊച്ചി: മെട്രോ സ്റ്റേഷനുകളില്‍ ലോക ഹൃദയദിനം മുതല്‍ പൊതുജനങ്ങള്‍ക്കായി ഓട്ടോമേറ്റഡ് എക്സ്റ്റേര്‍ണല്‍ ഡിഫിബ്രിലേറ്റര്‍(എഇഡി) മെഷീന് ഒരുക്കി കെഎംആര്‍എല്‍. ലോക ഹൃദയ ദിനമായ ഇന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ആദ്യത്തെ മെഷീന് ഉദ്ഘാടനം ചെയ്യും.
കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷനില്‍ ഉച്ചയ്ക്ക് 12.30 നാണ് ചടങ്ങ്. ഹൈബി ഈഡന് എംപി മുഖ്യാതിഥിയായ ചടങ്ങില്‍ നടനും സംവിധായകനുമായ ദിലീഷ് നായര്‍ സന്നിഹിതനായിരിക്കും. എപിഇസി എന്ന സംഘടനയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ 10 മെട്രോ സ്റ്റേഷനിലും, രണ്ട് വാട്ടര്‍ മെട്രോ ടെര്മിനലിലുമായിരിക്കും മെഷീന് സ്ഥാപിക്കുന്നത്. തുടര്‍ന്ന് കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഇതു സ്ഥാപിക്കും.