25 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
1339184
Friday, September 29, 2023 2:13 AM IST
നെടുമ്പാശേരി: എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടി അനധികൃതമായി കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപ വിലയുള്ള സ്വർണം പിടിച്ചു . 529 ഗ്രാം സ്വർണ കുഴമ്പാണ് പിടികൂടിയത് .
അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന തൃശൂർ സ്വദേശി സക്കീറാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത് .
ഈ യാത്രക്കാരനെ കസ്റ്റഡിലെടുത്ത് ഇൻഡ്യൻ കസ്റ്റംസ് ആക്ട് 162 അനുസരിച്ച് മേൽനടപടികൾ സ്വീകരിച്ചു.