കൊ​ച്ചി: പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ല്‍ അ​ധി​ക്ഷേ​പ​ങ്ങ​ള്‍ ചൊ​രി​ഞ്ഞ​ശേ​ഷം അ​ങ്ങ​നെ പ​റ​ഞ്ഞി​ല്ലെ​ന്നു വ​ക്കീ​ല്‍ നോ​ട്ടീ​സി​നു മ​റു​പ​ടി ന​ല്‍​കി പി​ന്തി​രി​ഞ്ഞോ​ടു​ന്ന സ​മീ​പ​ന​മാ​ണ് സി.​എ​ന്‍. മോ​ഹ​ന​ന്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ആ​രോ​പി​ച്ചു. ‘സ​ര്‍​ക്കാ​ര്‍ വേ​ട്ട​യാ​ട​ല്‍ തു​ട​രു​മ്പോ​ഴും ഞാ​ന്‍ പ​റ​യു​ന്നു. ഏ​ത​റ്റം​വ​രെ പോ​കേ​ണ്ടി വ​ന്നാ​ലും എ​ത്ര അ​സ്ത്ര​ങ്ങ​ള്‍ ഏ​ല്‍​ക്കേ​ണ്ടി വ​ന്നാ​ലും പോ​രാ​ട്ടം തു​ട​രും.

വ​ക്കീ​ല്‍ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കി​യ​തു കൊ​ണ്ട് ഇ​ത​വ​സാ​നി​ക്കി​ല്ല. സി.​എ​ന്‍. മോ​ഹ​ന​നെ​തി​രെ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു പോ​കും. ത​ങ്ങ​ള്‍​ക്കെ​തി​രെ പോ​രാ​ടു​ന്ന​വ​രെ ആ​രോ​പ​ണ​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും ഉ​ന്ന​യി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ല്‍ അ​വ​രെ പു​ക​മ​റ​യി​ലാ​ക്കി മ​നോ​വീ​ര്യം ത​ക​ര്‍​ത്ത് അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ത​ന്ത്ര​മാ​ണ്' - മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ പ​റ​യു​ന്നു.