ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
1339180
Friday, September 29, 2023 2:13 AM IST
കൊച്ചി: പാലാരിവട്ടം വെണ്ണലയില്‍ നിയന്ത്രണം വിട്ട ലോറി റോഡിന്റെ നടുവിലേക്ക് മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
അപകടത്തെ തുടര്‍ന്ന് ഇടപ്പള്ളി -വൈറ്റില ദേശീയപാതയില്‍ രണ്ട് മണിക്കൂര്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. ഇന്നലെ രാവിലെ ഏഴരയ്ക്ക് ചണച്ചാക്കുമായി കോയമ്പത്തൂരില്‍ നിന്നു വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ലോറി ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു. ഉടന്‍ പാലാരിവട്ടം പോലീസും ഇടപ്പള്ളി ട്രാഫിക് പോലീസും സ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ച് ഏറെ സമയമെടുത്താണ് ലോറി ഉയര്‍ത്തിയത്.