യുവാവ് മരത്തിൽനിന്നു വീണു മരിച്ചു
1338995
Thursday, September 28, 2023 10:11 PM IST
കോതമംഗലം: തേനെടുക്കാൻ കയറിയ ആദിവാസി യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു. വാളറ കുളമാംകുഴിക്കുടിയിലെ കുഞ്ഞുമോൻ (സുരേഷ്-46) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ നേര്യമംഗലം ഇടുക്കി റോഡിനു സമീപം വനത്തിലാണ് സംഭവം.
കുടെയുണ്ടായിരുന്ന ഭാര്യ ജമീല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: കൃഷ്ണൻ, വേണി. മരുമകൻ: അശ്വിൻ.