സ്വകാര്യ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനു കാറുടമയുടെ മർദനം
1338979
Thursday, September 28, 2023 2:23 AM IST
ആലുവ: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറുടമ മർദിച്ചു. ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ ജോലി ചെയ്യുന്ന ആലുവ കുഞ്ഞുണ്ണിക്കര മനക്കുളങ്ങര വീട്ടിൽ ഷാഹി (48)നാണ് മർദനത്തിൽ പരിക്കേറ്റത്.
പാർക്കിംഗ് മുഴുവനായതിനെ തുടർന്ന് വാഹനം ഇടാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപനമായത്. കഴിഞ്ഞ ദിവസം ഏഴരയോടെയാണ് സംഭവം നടന്നത്. ക
ഴുത്തിന് മർദനമേറ്റ ഷാഹിയെ ശ്വാസ തടസത്തെതുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സ നൽകി. ബെൻസ് കാറിൽ വന്നയാൾ മർദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ അടക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.