വ്യാജ ഡ്രൈവിംഗ് ലൈസൻസ്: ടിപ്പർ ലോറി ഡ്രൈവർ പിടിയിൽ
1338978
Thursday, September 28, 2023 2:23 AM IST
ആലുവ: അമിതഭാരം കയറ്റിവന്ന ടിപ്പർ ലോറിയിലെ ഡ്രൈവർ വ്യാജ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചതിന് പിടിയിലായി.
ആലുവ ആർടിഒ ഉദ്യോഗസ്ഥർ ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് അതിഥി തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി അനിൽ കർമാലി (24) ആണ് പിടിയിലായത്. റോഡ് നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന ലോറിയിലെ ഡ്രൈവറാണ് അനിൽ കർമാലിയെന്ന് ജോയിന്റ് ആർടിഒ ഷഫീക്ക് പറഞ്ഞു.
പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച ഒരാളെക്കൂടി പിടികൂടി. 47 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ വിവിധ നിയമ ലംഘനങ്ങളിലായി 2,08,750 രൂപ ഈടാക്കി.