ഇ​ല​ഞ്ഞി : സ്വഛ​താ പ​ക്വാ​ട 2023 മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ഞ്ഞി വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ പി​റ​വം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ശു​ചീ​ക​രി​ച്ചു.

പി​റ​വം ചീ​ഫ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​താ​പ് സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​സി​സി ഓ​ഫീ​സ​ർ ലെ​ഫ്റ്റ​ന​ന്‍റ് ടി.​ഡി. സു​ഭാ​ഷ് നേ​തൃ​ത്വം ന​ൽ​കി. സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ മീ​ന, സ​തേ​ണ്‍ റെ​യി​ൽ​വേ കോ​ട്ട​യം സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ മ​നു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.