മീഡിയ കവലയിൽ അപകടം കൂടുന്നു
1338973
Thursday, September 28, 2023 2:15 AM IST
കൂത്താട്ടുകുളം: മീഡിയ കവലയിൽ ദിനംപ്രതി അപകടങ്ങൾ വർധിക്കുന്നു. വാഹനങ്ങൾ കവലയിലെത്തുന്പോൾ ആദ്യം കടന്നുപോകാനുള്ള വ്യഗ്രതയാണ് അപകടം കൂടാൻ ഇടയാക്കുന്നത്.
പാലാ റോഡിൽ നിന്ന് അമിതവേഗത്തിലാണ് വാഹനങ്ങൾ എത്തുന്നത്.
ഈ വാഹനങ്ങൾഎംസി റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ ഇടിച്ചാണ് അപകടങ്ങളേറെയും ഉണ്ടാകുന്നത്. പാലാ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനായി പ്ലാസ്റ്റിക് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഫലം കാണുന്നില്ല.
തുടർച്ചയായ അപകടങ്ങളും അപകട മരണങ്ങളുമുണ്ടായ സാഹചര്യത്തിലാണ് കഴിഞ്ഞവർഷം നവംബറിൽ ഇവിടെ പ്ലാസ്റ്റിക് ബാരിക്കേഡുകളും റംന്പിൾ സ്ട്രിപ്പുകളും പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചത്.
ദിവസവും അപകടങ്ങൾ പെരുകുന്നതിനാൽ ഇവ പരാജയമാണെന്ന് തെളിയിക്കുകയാണ്. അപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.