മുഹമ്മദ് റാഫി ഐഎസ്എൽ ബൂട്ടണിയും
1338972
Thursday, September 28, 2023 2:15 AM IST
കോതമംഗലം: എംഎ കോളജിലെ മൂന്നാം വർഷ ബിഎ ഹിസ്റ്ററി വിദ്യാർഥി മുഹമ്മദ് റാഫി പ്രൊഫഷണൽ ക്ലബായ ഹൈദരാബാദ് എഫ്സിക്കായി ഐഎസ്എൽ ബൂട്ടണിയും. എംഎ കോളജിൽ നിന്ന് ഐഎസ്എല്ലിൽ എത്തുന്ന നാലാമത്തെ താരമാണ് മൂവാറ്റുപുഴ സ്വദേശിയായ മുഹമ്മദ് റാഫി.
കഴിഞ്ഞ വർഷം നടന്ന സൗത്ത് സോണ്‍ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ എംജി സർവകലാശാലയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. ഖേലോ ഇന്ത്യ നാഷണൽ ചാന്പ്യൻഷിപ്പിൽ എംജി സർവകലാശാല മൂന്നാം സ്ഥാനം കരസ്ഥമാക്കി ടീമിൽ ശ്രദ്ധേയമായി.
മഷൂർ ശരീഫ് തങ്കളകത്ത്, അലക്സ് സജി, എമിൽ ബെന്നി എന്നിവരാണ് മുന്‍പ് എംഎ കോളജിൽ നിന്ന് ഐഎസ്എൽ ക്ലബുകളിൽ ഇടം നേടിയിട്ടുണ്ട്.
ഏഴുതാരങ്ങൾ മാർ അത്തനേഷ്യസ് കോളജിൽ നിന്ന് സന്തോഷ് ട്രോഫിയിൽ ഇടം നേടി. പതിറ്റാണ്ടിനിടയിൽ അറുപതോളം താരങ്ങൾ മഹാത്മാഗാന്ധി സർവകലാശാലയെ പ്രതിനിധീകരിച്ചിട്ടുണ്ട്.