ചാലിക്കടവ് പാലം ഇന്ന് മുതൽ ഗതാഗതത്തിന് തുറക്കും
1338970
Thursday, September 28, 2023 2:15 AM IST
മൂവാറ്റുപുഴ : ചാലിക്കടവ് പാലം ഇന്ന് മുതൽ ഗതാഗതത്തിനായി തുറന്നു നൽകും. നിശ്ചയിച്ചതിൽ നിന്ന് ഒരാഴ്ച മുന്പേ റോഡ് തുറന്ന് നൽകാൻ കഴിഞ്ഞതായി മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
നിർമാണത്തിനായി ഓഗസ്റ്റ് നാലിന് അടച്ച പാലം ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് തുറന്ന് നൽകുന്നത്. പാലം പ്രദേശത്ത് ജൂലൈ 31 ന് നാട്ടുകാരുടെയും വ്യാപാരികളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വിപുലമായ യോഗം വിളിച്ചു ചേർത്തിരുന്നു.
ഈ യോഗത്തിലെ തീരുമാന പ്രകാരമാണ് റോഡ് നിർമാണം ആരംഭിച്ചത്. റോഡ് പൂർണമായും അടച്ചിട്ട് മികച്ച നിലവാരത്തിൽ നിർമിക്കാനായിരുന്നു തീരുമാനം. 55 സെന്റീമീറ്റർ കനത്തിലാണ് റോഡിന്റെ കോണ്ക്രീറ്റ്. ഇവ മൂന്ന് ഘട്ടമായാണ് പൂർത്തിയാക്കിയത്.
ആദ്യ 15 സെന്റീമീറ്റർ മുഴുവൻ പൂർത്തീകരിക്കുകയും, രണ്ടാം ഘട്ടമായി 15 സെന്റീമീറ്ററിൽ അഞ്ചു മീറ്റർ വീതിയിലുള്ള റോഡിന്റെ പകുതി ഭാഗം പൂർത്തീകരിക്കുകയും ചെയ്തു. മൂന്നാം ഘട്ടമായാണ് ശേഷിക്കുന ഭാഗത്തിന്റെ പണി പൂർത്തിയാക്കിയത്.