കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
1338968
Thursday, September 28, 2023 2:15 AM IST
മൂവാറ്റുപുഴ: കഞ്ചാവുമായി ഇതരസംസ്ഥന തൊഴിലാളികൾ എക്സൈസ് പിടിയിൽ. ഒഡീഷ സ്വദേശികളായ ചിത്രസൻ (25), ദീപ്തി കൃഷ്ണ (23) എന്നിവരെയാണ് മൂവാറ്റുപുഴ എക്സൈസ് പിടികൂടിയത്.
3.350 കിലോഗ്രാം കഞ്ചാവുമായി മുടവൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കോഴിക്കോട് നിന്ന് മൂവാറ്റുപുഴയിലെ അതിഥി തൊഴിലാളികൾക്ക് വിൽക്കാനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.
സ്ഥിരമായി കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ കഞ്ചാവ് വില്പന നടത്തുന്ന പ്രതികളെ കുറച്ചു ദിവസങ്ങളിലായി എക്സൈസ് സംഘം പിന്തുടരുകയായിരുന്നു. കഞ്ചാവ് തൂക്കിവിൽക്കാൻ ഉപയോഗിക്കുന്ന ത്രാസ് ഉൾപ്പെടെയുള്ളവ എക്സൈസ് സംഘം പ്രതികളുടെ ബാഗിൽ നിന്ന് കണ്ടെടുത്തു.