സംസ്ഥാന സ്കൂൾ കായികമേള: ജില്ലാ ടീമുകളുടെ ജഴ്സി പുറത്തിറക്കി
1338967
Thursday, September 28, 2023 2:15 AM IST
പറവൂർ: നാളെ തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ വോളിബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സബ് ജൂണിയർ, ജൂണിയർ, സീനിയർ ആൺ - പെൺ ജില്ലാ ടീമുകളുടെ ജഴ്സി പുറത്തിറക്കി.
ആദ്യമായാണ് സ്കൂൾ ചാന്പ്യൻഷിപ്പിൽ താരങ്ങൾ ജില്ലയുടെ പേരു രേഖപ്പെടുത്തിയ ഒരുപോലെയുള്ള ജഴ്സിയണിഞ്ഞ് കളിക്കാൻ ഇറങ്ങുന്നത്. പിന്നിൽ എറണാകുളം എന്നു രേഖപ്പെടുത്തിയ നീല നിറമുള്ള ജഴ്സി മുത്തൂറ്റ് ഫിൻ കോർപാണ് സ്പോൺസർ ചെയ്തത്.
നോർത്ത് പറവൂർ പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷ ബീന ശശിധരൻ ജഴ്സി പ്രകാശനം ചെയ്തു.
മുത്തൂറ്റ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടെക്നിക്കൽ ഡയറക്ടർ ബിജോയ് ബാബു, സംസ്ഥാന വോളിബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ടി.ആർ. ബിന്നി, റവന്യു ഡിസ്ട്രിക്ട് സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ എറണാകുളം സെക്രട്ടറി അലക്സ് ആന്റണി, കായികാധ്യാപകൻ കെ.ആർ. രൂപേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.