വിവരാവകാശ പ്രവർത്തകന് മർദനം
1338965
Thursday, September 28, 2023 2:04 AM IST
തൃപ്പൂണിത്തുറ: വിവരാവകാശ പ്രവർത്തകന് നടുറോഡിൽ ക്രൂരമായ മർദനം. റോഡിൽ തടഞ്ഞു നിർത്തി നാലു പേർ ചേർന്ന് മർദിച്ചതായാണ് പരാതി. അറിയപ്പെടുന്ന വിവരാവകാശ പ്രവർത്തകനായ കടവന്ത്ര കടവിൽ വീട്ടിൽ ചെഷയർ (54) നാണ് മർദനമേറ്റത്. ഇയാളുടെ കൈയ്ക്കും കാലിനും ഒടിവുണ്ട്.
ഇന്നലെ വൈകുന്നേരം നാലോടെ എരൂർ കണിയാംപുഴ റോഡിൽ വച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ചെഷയറിനെ നാട്ടുകാരാണ് തൃപ്പൂണിത്തുറയിലെ ആശുപത്രിയിലെത്തിച്ചത്.
കുറച്ചു ദിവസങ്ങളായി എരൂരിലെ ബന്ധുവിന്റെ വീട്ടിൽ താമസിക്കുന്ന താൻ ബൈക്കിൽ പുറത്തേക്കു പോകവെ, പിന്നാലെ ബൈക്കുകളിലായെത്തിയ നാലു പേർ ചേർന്ന് വണ്ടി തടഞ്ഞ് കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് ചെഷയർ പറഞ്ഞത്.