ഏലൂർ നഗരസഭയിലെ അനധികൃത നിയമനം ഓംബുഡ്സ്മാൻ തടഞ്ഞു
1338962
Thursday, September 28, 2023 2:04 AM IST
ഏലൂർ: ഏലൂർ നഗരസഭയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ ജോലിക്കെടുത്ത മൂന്നു പേരെ പിരിച്ചുവിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന്റെ ഉത്തരവ്.
സർക്കാർ ഉത്തരവ് പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നു ലിസ്റ്റ് വാങ്ങി രണ്ടു മാസത്തിനകം നിയമനം ലഭിച്ചവരെ പിരിച്ചുവിടാനാണ് ഉത്തരവ്. ഒരു ഡോക്ടർ, ഒരു നഴ്സ്, ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരെയാണ് ഏലൂർ നഗരസഭ സർക്കാർ ഉത്തരവ് ലംഘിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ അനധികൃതമായി നിയമിച്ചത്.
നിയമനത്തിനെതിരെ ബിജെപി കൗൺസിലർമാരായ എസ്. ഷാജി, പി.ബി. ഗോപിനാഥ്, കെ.എൻ. അനിൽകുമാർ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് .