സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: യുഡിഎഫ് പദയാത്ര ഒക്ടോ. 10 മുതല്‍
1338961
Thursday, September 28, 2023 2:04 AM IST
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ 10 മുതല്‍ 15 വരെ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പദയാത്രകള്‍ നടത്താന്‍ യുഡിഎഫ് ജില്ലാ കണ്വന്ഷന് തീരുമാനിച്ചു.
18ന് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിനു മുന്നോടിയായാണ് പദയാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് സംസ്ഥാന നേതൃത്വം നടത്തുന്ന പ്രക്ഷോഭത്തില്‍ ബഹുജന പങ്കാളിത്തം ഉറപ്പാക്കാനും കണ്വന്ഷന് തീരുമാനിച്ചു.
എറണാകുളം ഡിസിസി ഓഫീസില്‍ നടന്ന കണ്വെന്ഷന് ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു.
ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ. ബാബു, ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, കെ.പി. ധനപാലന്, അബ്ദുൾ മുത്തലിബ്, പി.സി. തോമസ്, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, എന്‍. വേണുഗോപാല്‍, എന്‍.കെ. നാസര്‍, ജോര്‍ജ് സ്റ്റീഫന്‍, ഇ.എം. മൈക്കിള്‍, സേവി കുരിശുവീട്ടില്‍, പി.എസ്. പ്രകാശന്, വി.കെ. സുനില്‍കുമാര്‍, ബൈജു മേനാച്ചേരി, തമ്പി ചെള്ളാത്ത്, റെജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.