വിസ്മയമായി സ്കൂബാ ഡൈവിംഗ്
1338957
Thursday, September 28, 2023 2:04 AM IST
കൊച്ചി: ലോക വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി സ്കൂബ ഡൈവിംഗ് ആസ്വദിക്കാന്‍ അവസരം ഒരുക്കി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്വാലിയോ പാഡി ഡൈവ് സെന്റര്‍.
എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ താത്കാലികമായി ഒരുക്കിയ അഞ്ചടി ആഴമുള്ള കൃത്രിമ സ്വിമ്മിംഗ് പൂളിലാണ് സ്കൂബ ഡൈവിന് അവസരം ഒരുക്കിയത്.
വെള്ളത്തിനടിയിലെ സ്ക്യൂബ ഡൈവിംഗ് കാഴ്ചകള്‍ പൊതുജനങ്ങള്‍ക്ക് കാണുവാന്‍ ലൈവ് അണ്ടര്‍വാട്ടര്‍ വീഡിയോ പ്രദര്‍ശനവും നടക്കുന്നുണ്ട്.
കൂടാതെ കോസ്മോസ് സ്പോര്‍ട്സ്, ജി എക്സ് ആര്‍ച്ചറി എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധയിനം സ്പോര്‍ട്സ് ആക്ടിവിറ്റീസും ആര്‍ച്ചറി, ഫണ്‍ ഗെയിം സോണ്‍ എന്നിവയും ഉണ്ടായിരുന്നു.