യുവാവിനെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തു; സുഹൃത്ത് അറസ്റ്റിൽ
1338685
Wednesday, September 27, 2023 2:23 AM IST
വൈപ്പിൻ: പഴയ വാഹനങ്ങൾ വാങ്ങി മറിച്ച് വിൽക്കുന്ന യുവാവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിന്റെ കൂട്ടുകച്ചവടക്കാരനായ സുഹൃത്ത് അറസ്റ്റിൽ. എടവനക്കാട് അണിയൽ വടക്കേടത്ത് പറമ്പിൽ ജിൻഷാദ് -34 ആണ് അറസ്റ്റിലായത്. എടവനക്കാട് സ്വദേശിയായ ആഷിക്കിന്റെ വാഹനമാണ് കവർന്നെടുത്തത്.
തുടർന്ന് ആഷിക് നൽകിയ പരാതിയിൽ ഞാറക്കൽ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തർക്കമാണ് സംഭവങ്ങൾക്ക് കാരണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.