കൂപ്രസിദ്ധ ക്രിമിനൽ എർത്ത് രതീഷ് പിടിയിൽ
1338683
Wednesday, September 27, 2023 2:23 AM IST
കാക്കനാട്: കൂപ്രസിദ്ധ ക്രിമിനൽ എർത്ത് രതീഷ് എന്ന കാക്കനാട് പരപ്പയിൽ വീട്ടിൽ രതീഷിനെ (42) തൃക്കാക്കര പോലീസ് പിടികൂടി.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ പ്രതി താമസിക്കുന്ന വീട്ടിൽ ഡാൻസാഫും തൃക്കാക്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രണ്ട് വടിവാൾ, രണ്ട് ഗ്രാം കഞ്ചാവ്, 0.25 ഗ്രാം എംഡിഎംഎ, 20 നൈട്രോസന്‍ ഗുളികകൾ എന്നിവ കണ്ടെടുത്തു.
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിയെ കുറിച്ചുദിവസമായി നിരീക്ഷിച്ചുവരുകയായിരുന്നു. തൃക്കാക്കര എസ്ഐ ഗിരീഷ് കുമാർ, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.