ഹോട്ടലുകളിൽ പരിശോധന; 61000 രൂപ പിഴ ഈടാക്കി
1338682
Wednesday, September 27, 2023 2:23 AM IST
ആലങ്ങാട്: കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഹോട്ടലുകൾ, മറ്റു ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ പരിശോധന നടത്തി.
കരിങ്ങാംതുരുത്ത്, പാനായിക്കുളം, നീറിക്കോട്, കോട്ടപ്പുറം, തിരുവാലൂർ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.
ലൈസൻസ്, ഹെൽത്ത് കാർഡ് എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വൃത്തിഹീനമായും കൃത്യമായി മാലിന്യ സംസ്ക്കരണം നടത്താതെയും പ്ലാസ്റ്റിക് കത്തിക്കുന്നതുമായ സ്ഥാപനങ്ങൾക്കും പിഴ ചുമത്തി. 61000 രൂപ വിവിധ സ്ഥാപനങ്ങളിൽ നിന്നായി പിഴ ഈടാക്കി.
വൃത്തിഹീനമായ പ്രവർത്തിച്ച ഹോട്ടലുകളും കടകളും എത്രയും വേഗം ശുചീകരണം നടത്താൻ നിർദേശം നൽകിയതായി ആരോഗ്യവിഭാഗം അറിയിച്ചു.