യൂണിവൈ ഭാരവാഹി സ്ഥാനാരോഹണം
1338680
Wednesday, September 27, 2023 2:18 AM IST
കോതമംഗലം: വൈഎംസിഎയുടെ വിദ്യാർഥി സംഘടനയായ യൂണിവൈ, ഹൈ വൈയുടെ എന്നിവയുടെ വാർഷിക പൊതുയോഗം കോതമംഗലം വൈഎംസിഎയിൽ ചേർന്നു.
മുൻ ദേശീയ നിർവാഹസമിതി അംഗം പ്രഫ. ബേബി എം. വർഗീസ് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് കെ.പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
യൂണിവൈ ഭാരവാഹികളായി അശ്വിൻ എസ്. പാലപ്പിള്ളിൽ- പ്രസിഡന്റ്, റോസ് മരിയ ബിജു- സെക്രട്ടറി, ജോപോൾ ജോജോ- ട്രഷറർ, ഹൈവൈ ഭാരവാഹികളായി അലൻ ജെയ്സണ്‍-പ്രസിഡന്റ്, ഹന്ന പ്രദീപ്- സെക്രട്ടറി, അയാൻ എസ്. പാലപ്പിള്ളിൽ -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം ജോയി പോൾ നടത്തി. വൈഎംസിഎയിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഡയാലിസിസ് രോഗികൾക്കുള്ള സഹായധനം യൂണി വൈ പ്രസിഡന്റ് അശ്വിൻ എസ്. പാലപ്പിള്ളിൽ, ഹൈ വൈ പ്രസിഡന്റ് അലൻ ജെയ്സണ്‍ എന്നിവർ ചേർന്ന് ട്രഷറർ വർക്കി തോമസിന് കൈമാറി. സലിം ചെറിയാൻ, വർക്കി തോമസ്, റിയ ജിജോ, ആൻ സാറ ഷിബു, ജോയൽ ടോം, മറിയം ഹന്ന എൽസണ്‍ എന്നിവർ പ്രസംഗിച്ചു.