പ്രചാരണ വാഹന ജാഥയ്ക്ക് സ്വീകരണം മൂന്നിന്
1338678
Wednesday, September 27, 2023 2:18 AM IST
മൂവാറ്റുപുഴ: ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷനും കോണ്‍ഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആന്‍ഡ് വർക്കേഴ്സും സംയുക്തമായി നവംബർ മൂന്നിന് നടത്തുന്ന ഡൽഹി മാർച്ചിന്റെ പ്രചാരണ വാഹന ജാഥയ്ക്ക് അടുത്തമാസം 11 ന് രാവിലെ ഒന്‍പതിന് മൂവാറ്റുപുഴയിൽ സ്വീകരണം നൽകും.
സംഘാടക സമിതിയോഗം കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ. അൻവർ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് കെ.കെ. ശാന്തമ്മ അധ്യക്ഷത വഹിച്ചു.
കെജിഒഎ ജില്ലാ പ്രസിഡന്റ് ഡോ. ബോബി പോൾ, ഫെബിൻ പി. മൂസ, കെ.എം. മുനീർ, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി ടി.വി. വാസുദേവൻ, കെജിഒഎ ഏരിയ സെക്രട്ടറി ഡി. ഉല്ലാസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : സി.കെ. സോമൻ-ചെയർമാൻ, കെ.എം. മുനീർ-കണ്‍വീനർ എന്നിവരെ തെരഞ്ഞെടുത്തു.