കിറ്റ് വിതരണത്തിലെ കമ്മീഷൻ: വ്യാപാരികൾ കോടതിയെ സമീപിക്കും
1338676
Wednesday, September 27, 2023 2:18 AM IST
കോതമംഗലം: കിറ്റ് വിതരണത്തിൽ റേഷൻ വ്യാപരികൾക്ക് കിട്ടാനുള്ള 10 മാസത്തെ കമ്മീഷൻ തുകയ്ക്കായി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോടതിയെ സമീപിക്കും.
13 മാസം കിറ്റ് നൽകിയതിൽ മൂന്ന് മാസത്തെ കമ്മീഷൻ മുന്പ് ലഭിച്ചിരുന്നു. 10 മാസത്തെ കമ്മീഷൻ തുകയ്ക്കായി കോടതിയെ സമീപിച്ച റേഷൻ വ്യാപാരികൾക്ക് അനുകൂലമായി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധിച്ചു. ഉത്തരവ് നടപ്പാക്കാതെ വന്നതിനാൽ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയും റേഷൻ വ്യാപാരികൾക്ക് അനുകൂലമായി വിധിച്ചു.
ജില്ലാ പ്രസിഡന്റ് വി.വി. ബേബി ഉദ്ഘാടനം ചെയ്തു. ബിജി എം. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. രവി, കെ.എസ്. സനൽകുമാർ, മോൻസി ജോജ്, പി.പി. ഗീവർഗിസ്, എൽദോസ് ജോസഫ്, ഷാജി വർഗീസ്, പി.കെ. ഷാജി, പി.എം. ജോളി, ഡോളി ജയിംസ് എന്നിവർ പ്രസംഗിച്ചു.