വിസാറ്റ് എൻജി. കോളജിൽ സ്പേസ് ആപ്പ് ചലഞ്ച്
1338675
Wednesday, September 27, 2023 2:18 AM IST
ഇലഞ്ഞി: വിദ്യാഭ്യാസത്തിനൊപ്പം ലക്ഷങ്ങൾ വിലയുള്ള സമ്മാനങ്ങൾ നേടാൻ ഇലഞ്ഞി വിസാറ്റ് എൻജിനീയറിംഗ് കോളജ് അവസരം ഒരുക്കുന്നു.
യൂണിക്ക് വേൾഡ് റോബോട്ടിക്സിന്റെ ആഭിമുഖ്യത്തിൽ 30 ന് കോളജിൽ നടക്കുന്ന ബൂട്ക്യാന്പ് നാസ സ്പേസ് ആപ്പ് ചലഞ്ചിന്റെ ഭാഗമായാണ് ഈ അവസരം. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ക്യാന്പിൽ പങ്കെടുക്കാം.
രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയാണ് ക്യാന്പ്. താല്പര്യമുള്ള ഏത് പ്രായക്കാർക്കും ക്യാന്പിൽ പങ്കെടുക്കാം.
എറണാകുളം, കോട്ടയം ജില്ലകളിൽ നിന്ന് താൽപര്യമുള്ള മത്സരാർഥികൾക്ക് വേണ്ട നിർദേശങ്ങളും മറ്റു വിവരങ്ങളും വിസാറ്റ് എൻജിനീയറിംഗ് കോളജ് അധികൃതരിൽ നിന്നു ലഭിക്കും. ഫോണ് : 9207233587.