ഐബിഎസ്എ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കം
1338670
Wednesday, September 27, 2023 2:14 AM IST
കൊച്ചി: പ്രഥമ ഐബിഎസ്എ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഇൻര്കോണ്ടിനെന്റല് കപ്പ് കാക്കനാട് യുണൈറ്റഡ് സ്പോര്‍ട്സ് സെന്ററില്‍ ആരംഭിച്ചു.
ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആശിഷ് ജെ. ദേശായി ബ്ലൈന്‍ഡ് ഫോള്‍ഡഡ് കിക്കിലൂടെ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന് എംപി അധ്യക്ഷത വഹിച്ചു.
മരിയാനോ ട്രാവാഗ്ലിനോ, എം.സി. റോയ്, സുനില്‍ ജെ. മാത്യു, നരേഷ് സിംഗ് നയാല്‍ എന്നിവര്‍ പ്രസംഗിച്ചു. പിന്നീട് നടന്ന മത്സരത്തില്‍ പോളണ്ടിനെതിരെ കസാക്കിസ്ഥാന്‍ 1-0ന് ജയിച്ചു. ഈജിപ്ത് കോസ്റ്ററിക്ക മത്സരം രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ അവസാനിച്ചു.