കുടുംബശ്രീ പ്രവർത്തകയുടെ കാൽ സ്ലാബിനിടയിൽ കുടുങ്ങി
1338667
Wednesday, September 27, 2023 2:14 AM IST
പെരുമ്പാവൂർ: കുടുംബശ്രീ പ്രവർത്തകയുടെ കാൽ ഓടയിലെ സ്ലാബിൽ കുടുങ്ങി. കാഞ്ഞിരക്കാട് പുത്തൻപുരയ്ക്കൽ ലൈലാ നാസറിന്റെ(56) കാലാണ് സ്ലാബിനിടയിൽ കുടുങ്ങിയത്.
ഇന്നലെ ഓൾഡ് വല്ലം റോഡിലാണ് സംഭവം. പെരുമ്പാവൂർ അഗ്നിരക്ഷാസേനയെത്തി കോൺക്രീറ്റ് കട്ടറടക്കമുള്ള യന്ത്രങ്ങളുടെ സഹായത്തോടെ കാൽ പുറത്തെടുത്തു.
സ്റ്റേഷൻ ഓഫീസർ ടി കെ സുരേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.സി. ബേബി, ഫയർ ഓഫീസർമാരായ ബെന്നി മാത്യു, എ.പി. സിജാസ്, അജേഷ്, ഗോകുൽ കൃഷ്ണ, ഉജേഷ് സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.