രേഖകള്‍ നഷ്ടപ്പെട്ടാല്‍ പരാതിപ്പെടാനായി ഇനി പോലീസ് സ്റ്റേഷനില്‍ പോകണ്ട
1338666
Wednesday, September 27, 2023 2:14 AM IST
കൊച്ചി: യാത്രയ്ക്കിടയിലും മറ്റും വിലപിടിപ്പുള്ള രേഖകള്‍ നഷ്ടപ്പെട്ടാല്‍ ഇനി പോലീസ് സ്റ്റേഷനില്‍ പോകാതെ പോലീസിന്റെ ഔദ്യോഗിക ആപ്പായ 'പോല്‍' ആപ്പിലൂടെ പരാതിപ്പെടാം. ഇതിനായി ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.
രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി Services എന്ന വിഭാഗത്തിലെ ' Lost Propetry ' എന്ന ഓപ്ഷന് തെരഞ്ഞെടുക്കണം. അതില്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. പാസ്പോര്‍ട്ട്, സിം കാര്‍ഡ്, ഡോക്യുമെന്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മൊബൈല്‍ ഫോണ്‍ മുതലായവ നഷ്ടമായാല്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പരാതിക്കാരന്റെ ജില്ല, പോലീസ് സ്റ്റേഷന് എന്നിവ ശരിയായി രേഖപ്പെടുത്തണം. ഈ പ്രക്രിയ പൂര്‍ത്തിയാക്കി സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ അന്വേഷണം ആരംഭിക്കും.