കാ​ല​ടി: അ​ങ്ക​മാ​ലി ഉ​പ​ജി​ല്ലാ​ത​ല മെ​ഗാ​ക്വി​സ് (സു​വ​ർ​ണം) മ​ത്സ​ര​ത്തി​ൽ മ​ഞ്ഞ​പ്ര സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​ല്ലി​ത്തോ​ട് ഗ​വ.​യു​പി സ്കൂ​ളി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഉ​പ​ജി​ല്ല​യി​ലെ യു​പി സ്കൂ​ളു​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം സ​ഘ​ടി​പ്പി​ച്ച​ത്.

3000 രൂ​പ​യും സു​വ​ർ​ണ​ജൂ​ബി​ലി ഫ​ല​ക​വു​മാ​ണു സ​മ്മാ​നം. ആ​ൻ​വി​ൻ മ​നോ​ജ്, സ​ഞ്ജ​യ് ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​രാ​ണ് മ​ഞ്ഞ​പ്ര സ്കൂ​ളി​നാ​യി മ​ത്സ​രി​ച്ച​ത്.

ഹോ​ളി ഫാ​മി​ലി അ​ങ്ക​മാ​ലി (2000 രൂ​പ​യും ഫ​ല​ക​വും), സെ​ന്‍റ് ജോ​സ​ഫ് ഗേ​ൾ​സ് കി​ട​ങ്ങൂ​ർ (1000 രൂ​പ​യും ഫ​ല​ക​വും) സ്കൂ​ളു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. മ​ല​യാ​റ്റൂ​ർ - നീ​ലി​ശ്വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലൈ​ജി ബി​ജു വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ജൂ​ബി​ലി ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എം.​എ. സ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടീ​ച്ച​ർ ഇ​ൻ ചാ​ർ​ജ് റീ​ന വ​ർ​ഗീ​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ കെ.​എ​ൻ. ഷീ​ല, സു​വ​ർ​ണ​ജൂ​ബി​ലി പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സാ​ബു പ​ണ്ടാ​ല , ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ​നി​ൽ പി. ​തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.