ഫോര്‍ട്ട്കൊച്ചി ബീച്ച് നവീകരണം: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
1338385
Tuesday, September 26, 2023 12:51 AM IST
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) നേതൃത്വത്തില്‍ നടത്തുന്ന ഫോര്‍ട്ടുകൊച്ചി ബീച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ബീച്ചിന് സമീപമുള്ള കൊച്ചിന് ക്ലബില്‍ മേയര്‍ എം. അനില്‍ കുമാര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. കെ.ജെ. മാക്സി എംഎല്‍എ, കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ, കൗണ്‍സിലര്‍ ആന്റണി കുരീത്തറ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ബീച്ചിലും പാര്‍ക്കിലുമായി എത്തുന്ന സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഗുണകരമാകുന്ന നിലയില്‍ 1.69 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് കെഎംആര്‍എല്‍ നടത്തുന്നത്. വാട്ടര്‍ മെട്രോ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വിനോദസഞ്ചാരികള്‍ക്ക് കൊച്ചിയുടെ കായല്‍ ഭംഗി ആസ്വദിച്ച് ഗതാഗതക്കുരുക്കില്‍പെടാതെ ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്താന്‍ സാധിക്കും. ഇതിനു മുന്നോടിയായാണ് ടെര്‍മിനലിന് സമീപമുള്ള പ്രദേശങ്ങളും നവീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.