സഹകരണ അസി. രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ
1338379
Tuesday, September 26, 2023 12:47 AM IST
കോതമംഗലം : താലൂക്ക് സഹകരണ ജനാധിപത്യ വേദിയുടെയുടെ നേതൃത്വത്തിൽ കോതമംഗലം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തി. സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന മൂന്നാം ഭേദഗതി ബിൽ കേരള നിയമസഭയിൽ പാസാക്കിയ സാഹചര്യത്തിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുവാൻ പോകുന്ന സഹകരണ ഭേദഗതി നിയമത്തിനെതിരെയായിരുന്നു ധർണ.
ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. താലൂക്ക് സഹകരണ ജനാധിപത്യ വേദി ചെയർമാൻ പി.എസ്. നജീബ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എ.ജി. ജോർജ്, കോണ്ഗ്രസ് നേതാക്കളായ കെ.പി. ബാബു, പി.പി. ഉതുപ്പാൻ, അബൂ മൊയ്തീൻ, എബി ഏബ്രഹാം, എം.എസ്. എൽദോസ്, ബ്ലോക്ക് പ്രസിഡന്റുമാരായ ഷെമീർ പനക്കൽ, ബാബു ഏലിയാസ്, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.