പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
1338368
Tuesday, September 26, 2023 12:44 AM IST
ആലുവ: വീട്ടിൽ ചാരായം വാറ്റിയ പോലീസ് ഉദ്യോഗസ്ഥനെ എറണാകുളം റൂറല്‍ എസ്.പി വിവേക് കുമാർ സസ്പെപെൻഡ് ചെയ്തു. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ ആലങ്ങാട് കാരുകുന്ന് കളപ്പറന്പത്ത് ജോയ് ആന്റണിയാണ് സസ്പെന്‍ഷനിലായത്. റൂറൽ പോലീസ് നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടർന്നാണ് നടപടി.
കഴിഞ്ഞദിവസം പറവൂര്‍ എക്സൈസ് സംഘം ജോയ് ആന്റണിയുടെ വീടിനോട് ചേർന്ന ഷെഡ്ഡിൽ നടത്തിയ പരിശോധനയില്‍ എട്ട് ലിറ്റര്‍ വാറ്റും 35 ലിറ്റര്‍ കോടയുമാണ് പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് ഒളിവില്‍ പോയ ജോയ് ആന്റണിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.