കാൽനട പ്രചാരണ ജാഥ
1338181
Monday, September 25, 2023 2:14 AM IST
മൂവാറ്റുപുഴ: ‘ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’ മുദ്രാവാക്യം ഉയർത്തി സിപിഐ ആവോലി ലോക്കൽ കാൽനട പ്രചാരണ ജാഥയ്ക്കു തുടക്കമായി. ലോക്കൽ സെക്രട്ടറി എം.കെ. അജി ക്യാപ്റ്റനും എ.എം. മധു വൈസ് ക്യാപ്റ്റനും കെ.ഇ. ഷാഷി ഡയറക്ടറുമായ ആവോലി ലോക്കൽ കാൽനട ജാഥ കാവനയിൽ മുൻ എംഎൽഎ എൽദോ ഏബ്രഹാം ജാഥാ ക്യാപ്റ്റനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. സുരേഷ്, ജാഥ ക്യാപ്റ്റൻ എം.കെ. അജി, വൈസ് ക്യാപ്റ്റൻ എ.എം. മധു, ഡയറക്ടർ കെ.ഇ. ഷാജി, പഞ്ചായത്തംഗം പ്രീമ സിമിക്സ്, കെ.ഇ. മജീദ്, കെ.ബി. നിസാർ, ഗോവിന്ദ് ശശി, വി.എസ്. അനസ്, പി.ജി. ശാന്ത, അശോകൻ, ശാന്ത കരുണാകരൻ എന്നിവർ പ്രസംഗിച്ചു.