കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
1338178
Monday, September 25, 2023 2:14 AM IST
കോതമംഗലം: കോതമംഗലം തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിന്റെ പുരയിടത്തിലെ തെങ്ങ്, വാഴ, കപ്പ തുടങ്ങിയ കൃഷികളെല്ലാം കാട്ടാനക്കൂട്ടം നശിപ്പിച്ചു.
എട്ടേക്കറോളം വരുന്ന പുരയിടത്തിലെ കൃഷികളാണ് തുടർച്ചയായി മൂന്നു ദിവസംകൊണ്ട് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.