സാങ്കേതിക തകരാർ: 120 യാത്രക്കാർ പുറപ്പെട്ടത് 24 മണിക്കൂറിന് ശേഷം
1338172
Monday, September 25, 2023 2:05 AM IST
നെടുമ്പാശേരി: സൗദി അറേബ്യ വിമാനത്തിനുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ശനിയാഴ്ച യാത്ര മുടങ്ങിയ 120 പേർ ഇന്നലെ രാത്രി 8.30ന് റിയാദിലേക്ക് പുറപ്പെട്ടു.
ശനിയാഴ്ച രാത്രി 8.30ന് 282 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനത്തിന്റെ വാതിലുകൾ അടയ്ക്കാൻ തടസം നേരിട്ടതാണ് 120 പേരുടെ യാത്ര 24 മണിക്കൂർ വൈകാൻ കാരണം. തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ 120 യാത്രക്കാരെ പുറത്തിറക്കി വിമാനത്തിന്റെ ഭാരം ക്രമീകരിച്ചതിനു ശേഷം രാത്രി 10.30നാണ് 162 യാത്രക്കാരുമായി റിയാദിലേക്ക് പുറപ്പെട്ടത്.
വിമാനത്താവളത്തിൽ ഇറങ്ങേണ്ടി വന്ന 120 യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചതോടെ ഇവരെ പിന്നീട് ഹോട്ടലുകളിലേക്ക് മാറ്റി. ഇന്നലെ രാത്രി 8.30ന് സൗദി എയർലൈൻസ് വിമാനത്തിലാണ് ഇവർ റിയാദിലേക്ക് പുറപ്പെട്ടത്.